മാർ ഇവനിയോസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലിക്ക് പ്രൗഢഗംഭീരമായ സമാപനം.. പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം ഭാരതത്തിന്റെ വൈസ് പ്രസിഡന്റ് ശ്രീ സി പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.. കേരള ഗവർണർ ശ്രീ രാജേന്ദ്ര അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തിൽ കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ മുഖ്യ സന്ദേശം നൽകി. കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ സ്വാഗതവും അമിക്കോസ് പ്രസിഡന്റും ദേവസ്വം ബോർഡ് പ്രസിഡന്റുമായ ശ്രീ കെ ജയകുമാർ IAS ആശംസകളും അർപ്പിച്ചു. ജനപ്രതിനിധികളും മതനേതാക്കളും രാഷ്ട്രീയ നേതാക്കളും പൂർവ്വ വിദ്യാർത്ഥികളും വൈദികരും സന്യസ്തരും സഹോദരസ്ഥാപനങ്ങളിലെ അധ്യാപക അനദ്ധ്യാപകർ വിദ്യാർത്ഥികൾ എന്നിവരുടെ സാന്നിധ്യം പ്രൗഢഗംഭീരമായ ചടങ്ങിന് മാറ്റു കൂട്ടി.

രവീന്ദ്രനാഥ ടാഗോറിന്റെ വിശ്വഭാരതി സർവകലാശാലയെപ്പോലെ ധന്യൻ അർച്ചുബിഷപ്പ് മാർ ഇവാനിയോസിന്റെ ദീർഘ വീക്ഷണത്തിന്റെ മകുടോദാഹരണമാണ് മാർ ഇവാനിയോസ് കോളേജും അനുബന്ധ വിദ്യാഭ്യാസ സ്‌ഥാപനങ്ങളുമെന്നു ഉപരാഷ്ട്രപതി പറഞ്ഞു.

മലങ്കര കത്തോലിക്കാ സഭയുടെ ഉന്നത വിദ്യാഭ്യാസ പ്രവർത്തനങ്ങളെയും സാമൂഹ്യ സേവനങ്ങളെയും അദ്ദേഹം പ്രകീർത്തിക്കുകയും കോളേജിന്റെ ശതാബ്ദിയിലേക്കുള്ള പ്രയാണത്തിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
മലങ്കര സഭയുടെ വിദ്യാഭ്യാസ സാമൂഹിക പ്രവർത്തനങ്ങളെ ഗവർണർ പ്രശംസിച്ചു ജാതിമതഭേദമന്യേ പൊതു സമൂഹത്തിലെ എല്ലാവർക്കും ഉന്നത വിദ്യാഭ്യാസം പകർന്നു നൽകുന്ന ഒരു അതുല്യ വിദ്യാഭ്യാസ സ്ഥാപനമാണ് ഇതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു