മലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ അത്യഭിവന്ദ്യ ബസേലിയോസ് കർദിനാൾ ക്ലീമീസ് കാതോലിക്കാ ബാവാ തിരുമേനിയുടെ നാമഹേതുക തിരുന്നാൾ പട്ടം സെന്റ് മേരീസ് മേജർ ആർക്കി എപ്പാർക്കിയൽ കത്തീഡ്രലിൽ ഭക്തിനിർഭരമായി ആഘോഷിച്ചു.











രാവിലെ കത്തീഡ്രൽ ദേവാലയത്തിൽ അർപ്പിക്കപ്പെട്ട വിശുദ്ധ കുർബാനയോടെ ആഘോഷങ്ങൾക്ക് തുടക്കമായി. തുടർന്ന് സെന്റ് മേരീസ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സ്നേഹവിരുന്നിൽ സഭയിലെ അഭിവന്ദ്യ പിതാക്കന്മാരും, വൈദികരും, സിസ്റ്റേഴ്സും, അല്മായ പ്രതിനിധികളും ഒത്തുചേർന്ന് പ്രിയപ്പെട്ട ബാവാ തിരുമേനിക്ക് ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നു.
സഭാസമൂഹത്തിന്റെ സ്നേഹവും ഐക്യവും വിളിച്ചോതിയ ഈ സന്തോഷവേള ഏവർക്കും ഏറെ അനുഗ്രഹദായകമായി. നമ്മുടെ ഇടയന് ദൈവാനുഗ്രഹം എന്നും കൂടെയുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.